അന്ന് മഞ്ഞായിരുന്നു

admin/ January 19, 2016/ Blog

അന്ന് മഞ്ഞായിരുന്നു

നമ്മള്‍ കേരളത്തില്‍ കണ്ടിട്ടുള്ള പോലത്തെ മൂടല്‍ മഞ്ഞോന്നും അല്ല. ഫിന്‍ലന്‍ഡിലെ മഞ്ഞു എന്ന് പറയുമ്പോള്‍ മനസിലാകുമല്ലോ. കുറഞ്ഞത്‌ ഒന്നോ രണ്ടോ അടി മഞ്ഞു പെയ്തു കാണും വെറും രണ്ടു മണിക്കൂര്‍ കൊണ്ട്. വാഹനത്തിനു മുകളില്‍ നിന്നും മഞ്ഞു മാറ്റി, നിരത്തുകളില്‍ നിന്നും , മഞ്ഞു മാറ്റാന്‍ നേരമാകാത്തതുകൊണ്ട്,, ഈ മഞ്ഞിലൂടെ വാഹനം ഓടിച്ചും, അതിലും ബുദ്ധിമുട്ടുകള്‍ സഹിച്ചു, ബസ്സിലും ട്രെയിനിലും കയറി വന്നും, ഫിന്‍ ലന്‍ഡിലെ മലയാളികള്‍ അന്ന് , 2015 ജനുവരിയിലെ ഒരു ഞായറാഴ്ചയില്‍, ഫിന്‍ലാന്‍ഡ്‌ മലയാളി അസോസിയേഷനെ , ഇനിയുള്ള രണ്ടു വര്ഷം മുന്നോട്ടു നയിക്കേണ്ടതാരനെന്നു തീരുമാനിക്കാന്‍ ഒത്തുചേര്‍ന്നു. വര്‍ണാഭമായ കലാ പരുപടികളുടെ ഒടുവില്‍, വോട്ടിങ്ങിലൂടെ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. “ഓണം , ക്രിസ്തുമസ് പിന്നെ ഒന്നോ രണ്ടോ പരുപാടി എന്തായാലും വേണം. പറ്റുമെങ്കില്‍ ഒരു പടം കൊണ്ടുവരണം” , ഇതില്‍ കൂടുതല്‍ ഈ ഇരുപതില്‍ മാത്രം കുടുംബങ്ങളും , പിന്നെ വിരലില്‍ എണ്ണാവുന്ന കുറെ വിദ്യാര്‍ത്ഥികളും ഉള്ള സംഘടനയ്ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല.

ഫിന്‍ലാന്‍ഡ്‌ഇനെ കുറിച്ച് രണ്ടു വാക്ക്

സ്വീടെന്‍റ്റെയും റഷ്യയുടെയും കക്ഷത്തിന്റെ അടിയില്‍ ഇരിക്കുന്ന പോലെയാണ് ഫിന്‍ലാന്‍ഡ്‌ഇന്‍റെ ഇരുപ്പ്. എന്നാല്‍ ഈ രാജ്യത്തു വന്നു താമസിച്ചാല്‍ മാത്രമേ അതിന്റെ മഹത്വം മനസിലാവുകയുള്ളു. നോക്കിയക്കും, Kone ലിഫ്റിനും ഉപരി ഫിന്‍ലാന്‍ഡില്‍ എന്തെല്ലാം ഉണ്ട് ?. അങ്ങ് മേലെ , ഒരിടത്തു താമസിക്കുന്ന കുറെ നാണംകുണുങ്ങികളായ മനുഷ്യര്‍. അമ്മ എന്ന വാക്കിനു പൂര്‍ണ്ണത നല്‍കുന്നത് ഇവരാനെന്നു തോന്നിപോകും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി, ലോകത്ത് , അമ്മയാകാന്‍ ഏറ്റൊവും ഉചിതമായ സ്ഥലം ഫിന്‍ലാന്‍ഡ്‌ ആയി തിരഞ്ഞിടക്കപ്പെട്ടത് വെറുതെയല്ല. കേരളവുമായി വേറൊരു രീതിയിലും വളരെ അദികം സാദ്രിശ്യം ഉണ്ട് ഫിന്‍ലാന്‍ഡ്‌ഇന് . ഒരു കുപ്പി മേടിച്ചാല്‍ പിന്നെ മലയാളികളും ഫിന്നിഷുകാരും ഒരുപോലെ. കേരളം ഒരു രാജ്യമായിരുന്നെങ്കില്‍ , ചിലപ്പോള്‍ മദ്യപാനത്തില്‍ തോല്‍പ്പിചേനെ ഫിന്‍ലാന്‍ഡ്‌ഇനെ.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം

നമ്മക്കൊരു സിനിമ ഇറക്കിയാലോ എന്ന് ചോതിക്കുന്ന സെക്രട്ടറി. സെല്‍ഫി വീണോ അതോ ലാലേട്ടന്‍ വേണോ എന്നായി തര്‍ക്കം കമ്മിറ്റിക്കുള്ളില്‍. ലാലേട്ടന്‍ ഫാന്‍സ്‌ കൂടുതല്‍ ഉണ്ടായതുകൊണ്ടാണോ അതോ ലാലിസം എന്നാ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത‍ ഈ ഫിന്‍ലാന്‍ഡില്‍ എത്താഞ്ഞിട്ടാണോ എന്നും അറിയില്ല , എന്നും ഇപ്പോഴും തന്നെ ആകട്ടെ എന്നായി തീരുമാനം. കഴിഞ്ഞ വര്ഷം , അതി ഗംഭീരമായി ഒരു ഓണാഘോഷ പരുപാടി നടത്തിയതിനു ശേഷം മാത്രമാണ് ഫിന്‍ലാന്‍ഡ്‌ ഓണംകേറാമൂലയുടെ ഔദ്യോഗിക പട്ടികയില്‍ നിന്നും ഒഴിവാക്കപെട്ടത്‌. എന്നിരിക്കെ, ഈ ഫിന്‍ലാന്‍ഡില്‍ ഒരു മലയാളം പടം പ്രദര്‍ശിപ്പിക്കുക എന്നത് ഒരു വന്‍ സംഭവം തന്നെയാണ്.

ഫിന്‍ലാന്‍ഡില്‍ ആദ്യം വന്നു പടം കാണാന്‍ കേറിയ മലയാളി ഒന്ന് ഞെട്ടി കാണും. ഇടവേളയില്ല! എന്നാല്‍ ഇവിടെ ഫിലിം ഓടിക്കുന്ന സായിപ്പിന്റെ അടുത്ത് പറഞ്ഞു , ഇടവേള ക്കുള്ള സമയം കണ്ടെത്തി, ചായയും കടിയും കഴിക്കാനുള്ള സമയവും കണ്ടെത്തി ഫിന്‍ലാന്‍ഡ്‌ മലയാളികള്‍. മലയാള സിനിമയുടെ ബജറ്റ് പോലെ തന്നെ , ഫിന്‍ലാന്‍ഡ് മലയാളികളുടെ എണ്ണവും താരതമ്യേന കുറവാണ്. തമിഴ് സിനിമയും , ഹിന്ടി സിനിമയും മലയാളികളും കാണും , എന്നാല്‍, ഹിന്ദിക്കാരും തമിഴന്മാരും , മലയാളം പടം കാണില്ലല്ലോ. അതുകൊണ്ട് തന്നെ , FIMA യുടെ ആഭിമുക്യത്തില്‍ ഇവിടെ മലയാളം സിനിമ ഇറക്കുന്നത്‌ വളരെ റിസ്ക്ക് പിടിച്ച ഒരു പരുപാടിയാണ് , എന്നാലും ഒരു പടം കാണാനും , ഇടവേള സമയത്ത് ഇതുപോലെ വല്ലപ്പോഴും മാത്രം കണ്ടു മുട്ടാന്‍ സാധിക്കുന്ന സുഹൃത്ത്‌ ബന്ധങ്ങള്‍ പുതുക്കുവാനും കിട്ടുന്ന അവസരം , ഞങ്ങള്‍ ഫിന്‍ലാന്‍ഡ്‌ മലയാളികള്‍, പാഴാക്കാറില്ല.

ഈ പറഞ്ഞതൊക്കെ ഒറ്റ ഷോവില്‍ മാത്രം ഒതുങ്ങുന്ന 60 പേരുടെ കഥയാണ് എന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു

ഉണ്ണികൃഷ്ണന്‍ എസ് കുറുപ്പ്

Share this Post