ചേട്ടാ ഒരു പൊറോട്ട..

admin/ January 19, 2016/ Blog

ചേട്ടാ ഒരു പൊറോട്ട..

ഫിന്‍ലാന്‍ഡില്‍ “skilled workers shortage” ആണ് , അതായതു ചില പ്രത്യേക തരത്തിലെ ജോലികള്‍ ചെയ്യാന്‍ ആളുകള്‍ ലഭ്യമല്ല. അത് കൊണ്ടാണ്, ഇന്ത്യാക്കാരും അതുപോലെ
തന്നെ മറ്റു ചില രാജ്യങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെയും ഇവിടെ വിസ നല്‍കി ഇടക്ക് ഇടക്ക് വിളിച്ചു വരുത്തുന്നത്. എന്നാല്‍ മലയാളികളെ സംഭധിച്ചിടത്തോളം, ഇവിടെ ഒരു
Skill മാത്രമേ ലഭ്യമല്ലാത്തതായി ഒള്ളു. കേരളാ പൊറോട്ട അടിക്കുന്ന skill.

ഏപ്രില്‍, ഇരുപത്തി അഞ്ചു, 2015,

അങ്ങനെ , ഒന്ന് രണ്ടു മാസത്തെ തയാറെടുപ്പിനു ശേഷം , FIMA യുടെ സാംസ്കാരികോത്സവത്തിനു തുടക്കമായി.

സാദാരണയില്‍ നിന്നും വ്യതസ്തമായി, എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമേ ഒരു പ്രൊഗ്രാം കമ്മിറ്റി ഉണ്ടാക്കി, നിരവധി പുതിയ അംഗങ്ങള്‍ക്കും പരുപാടിയുടെ ചുമതല ഏല്‍പ്പിക്കാന്‍ FIMA തീരുമാനിച്ചു. അത് പരുപാടിക്കു ഒരു പുതു ജീവന്‍ നല്‍കി എന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നടന്ന എസ്പൂവിലെ Loganനില്‍ വെച്ച് തന്നെയായിരുന്നു പരുപാടികള്‍.
ബഹുമാനപെട്ട അബാസിടര്‍ അശോക്‌ കുമാര്‍ ശര്‍മ, സെക്കന്‍റ് സെക്രട്ടറി സുനില്‍ ബവേജ എന്നിവര്‍ മുഖ്യ അഥിതികള്‍ ആയ ചടങ്ങില്‍, മലയാളികളെ കൂടാതെ, ഫിന്നിഷ് പൌരന്മാരും , ഇന്ത്യയിലെ മറ്റു സംസ്ഥാനത്തില്‍ നിന്നുള്ള കുടുംബങ്ങളും പങ്കെടുത്തു. മുഖ്യാതിഥി വിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍, പ്രമുഘരെ പൊന്നാടയണിയിച്ചു ആദരിച്ചു. കുട്ടികളെ കൂടാതെ ഏകദേശം എഴുപത് പേര്‍ പങ്കെടുക്കുകയുണ്ടായി

ഹെല്‍സിങ്കിയിലെ Stepup നൃത്ത വിദ്യാലയത്തിലെ, കുട്ടികള്‍ അരങ്ങു തകര്‍ത്തപ്പോള്‍, മലയാളി കുട്ടികളും പലവിധത്തിലുള്ള നൃത്ത വിസ്മയങ്ങള്‍ കാഴ്ച വെച്ച് ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു.
അഞ്ചുമുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്, അവരുടെ കഴിവ് തെളിയിക്കാന്‍ , ഈ ചടങ്ങ് ഒരു വേദിയായി എന്നതാണ് സത്യം. പാട്ടുപാടിയും, സംഗീതോപകരണങ്ങള്‍ വായിച്ചും നമ്മുടെ മലയാളി കുരുന്നുകള്‍ പരുപാടി, വര്‍ണാഭമാക്കി.

മലയാള സിനിമയെ,ആദരിച്ചുകൊണ്ട്‌, FIMA നടത്തിയ, ഒരു ഹാസ്യ നൃത്ത നാടകം കയ്യടി വാരികൂട്ടിയപ്പോള്‍, സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ
tableau സദസ്സില്‍ ചര്‍ച്ചാവിഷയമായി.

കേരളം എന്ന സംസ്ഥാനത്തിന്‍റെ “ദേശീയ” ഭക്ഷണം ആയ പൊറോട്ട വിളംബി , FIMAയുടെ ഈ പരുപാടി ചരിത്രത്തില്‍ ഇടം പിടിച്ചു എന്ന് പറഞ്ഞാല്‍ , അത് മനസ്സിലാക്കണമെങ്കില്‍ , ഇതു വായിക്കുന്ന വ്യക്തി , ഫിന്‍ലാന്‍ഡില്‍ വന്നു കുറച്ചു നാള്‍ താമസിച്ചിരിക്കണം.

കേരളത്തില്‍ തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ഏകദേശം എല്ലാ ജില്ലയില്‍ നിന്നുമുണ്ട് FIMA യുടെ അംഗങ്ങള്‍. വര്‍ഷത്തില്‍, ഒരുതവണയെങ്കിലും , ഇതു പതിവാണ്, ഇങ്ങനെയൊരു കൂടികഴ്ചയും, സാംസ്‌കാരിക പരുപാടികളും. ഇതു FIMA യുടെ പേരില്‍ എല്ലാ വര്‍ഷവും തുടരാനും, ഇതു പോലെയുള്ള പരുപാടികള്‍ ധാരാളം ഒരുക്കാനും FIMA യിലെ അംഗങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ചന്ദ്രനില്‍ ചായക്കടയിട്ട നായര്‍ ചേട്ടന്റെ സ്ഥിതിആണ് ഏതൊരു ഫിന്‍ലാന്‍ഡ്‌ മലയാളിക്കും. അധികമാരും ഇങ്ങോട്ട് വരാറില്ല. അതുകൊണ്ട്, ഉള്ളവര്‍ ഒരുമിച്ചു എന്നതാണ് സംഘടനാ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം.

പരുപാടികളുടെ ഇടയില്‍, അഥിതികള്‍ക്ക് മുഷിപ്പ് തോന്നാത്ത വിധം , ധാരാളം കുസൃതി ചോദ്യങ്ങള്‍ ചോതിക്കുകയുണ്ടായി അവതാരകര്‍. മുട്ടയിടാത്തത് ബസ്സിലെ കിളിയോ അതോ ആണ്‍ കിളിയോ എന്ന ചോദ്യത്തിന് ഉത്തരം 2015 ലെ അടുത്ത പരുപാടിക്കു മുന്‍പ് ലഭിക്കും എന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു.

ശുഭം

Share this Post