ഫിമ കലോത്സവം 2016

admin/ April 26, 2016/ Blog

ഈ ഫിമ പരുപാടി അങ്ങ് കേരളത്തില്‍ വെച്ചിരുന്നെ ചിലപ്പോ അവിടെ മഴയോ അല്ലെങ്കി മഞ്ഞു വരെ പെയ്തേനെ

ആരോ ഒരു മൂലയ്ക്ക് മാറിനിന്നു പറയുന്ന കേട്ടു.

നിങ്ങള്‍ എവിടുന്നാ
തലയില്‍ അധികം മുടിയില്ലാത്ത ഒരു സായിപ്പു വന്നു പായസം വിളമ്പുന്ന ഒരു ഗഡി യുടെ അടുത്ത് ചോദിച്ചു.

ഞങ്ങള്‍ അങ്ങ് ഇന്ത്യയില്‍ നിന്നാ

വെളുത്ത ഒരു തുണി മാത്രം ഷര്‍ട്ടന് അടിയില്‍ ചുറ്റി നില്‍ക്കുന്നത് കണ്ടിട്ടാവണം. സായിപ്പിന്‍റെ ജിജ്ജ്ന്യാസ അവിടെ തീര്‍ന്നില്ല

ഇന്ത്യയില്‍ ഇവിടെ ?

അങ്ങ് തെക്ക് . അറബികടലിന്‍റെ അടുത്ത് കേരളം എന്ന ഒരു ചെറിയ സ്ഥലത്ത് നിന്നാണ് എന്ന് ഫിമ ഗഡി വ്യക്തമാക്കി

ലോകോത്തര നിലവാരമുള്ള വീഞ്ഞും ഭക്ഷണവും സ്വാദ് നോക്കാന് അടുത്ത് നടക്കുന്ന വേറെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇദ്ധേഹം അവസാനം ഒരു ഗ്ലാസില്‍ കുറച്ചു പായസവും നുണഞ്ഞുകൊട് പോകുന്നത് കണ്ടവരുണ്ട് .


ഡിസെമ്പറിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശേഷം കുറെ നാള്‍ കഴിഞ്ഞാണ് ഫിമ പരുപാടിനടത്തുന്നത്. ഇതിനിടയില്‍ നഷ്ടത്തിന്‍റെ കണക്കുകള്‍ മാത്രം ബാക്കി നിര്‍ത്തി ഫിന്‍ലാന്‍ഡ്‌ സന്ദര്‍ശിച്ചിട്ടു പോയത് ആക്ഷന്‍ ഹീറോ ബിജു മാത്രം ആണ്. പൂര്‍വാധികം ശക്തിയോടെ തന്നെ ഒരു തിരിച്ചു വരവ് നടത്തി ഫിമ എന്ന് വേണം പറയാന്‍.

ഇതുവരെ നടത്തിയതിനെക്കാളും മികച്ച ഒരു വേദി ലഭിച്ചതായിരുന്നു പരുപാടിയുടെ വിജയത്തിന് ആദ്യ കാരണം. ഫിമയിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും അവരവരുടെ കഴിവുതെളിയിക്കാന്‍ ഒരു അവസരം എന്നതാണ് ഈ പരുപാടിയുടെ ലക്‌ഷ്യം. ഇതു നാലാം തവണയാണ് ഈ പരുപാടി നടത്തുന്നത്. ഇതിനു മുന്‍പേ തന്നെ Tampereയില്‍ നിന്നൊക്കെ ഫിമയുടെ അംഗങ്ങള്‍ വന്നു പരുപാടി നടത്തിയിട്ടുണ്ട്. ഇത്തവണ എല്ലാ തവണത്തെ പോലെയും , കുട്ടികളും അവരുടെ അമ്മമാരും അച്ചന്മാരും എല്ലാം പരുപാടി അവതരിപ്പിച്ചു. നാടകങ്ങളും, നാടന്‍പാട്ടുകളും പലതരം നൃത്തങ്ങളും കൊണ്ട് വര്‍ണാഭമായിരുന്നു ഇത്തവണത്തെ പരുപാടികളും.

ഇത്തവണ, അതിനെല്ലാമുപരി നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാടിന്‍റെ സംഘടനയുടെ ചുമതലസ്ഥാനത് ഇരിക്കുന്നവരെ പരുപാടിക്കു ക്ഷണിക്കുകയും അവരുടെ അംഗങ്ങളുള്ള Pistah Boys and Girls നമ്മുടെ പരുപാടിയില്‍ നൃത്തമാടി അരങ്ങുതകര്‍ക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ Step Up എന്ന ഫിന്നിഷ് ഡാന്‍സ് ഗ്രൂപ്പിന്‍റെ നൃത്തവും Vilma എന്ന് പേരുള്ള ഫിന്നിഷ് ഗായികയുടെ മലയാളം പാട്ടും കൂടെ ആയപ്പോള്‍ , ഈ വര്‍ഷത്തെ പരുപാടി ഇതിനു മുന്‍പ് നടന്ന എല്ലാ ഫിമയുടെ പരുപാടികള്‍ക്കും ഒരു പടി മുന്നില്‍ എത്തി.


 

തിരികത്തിചിട്ടാണോ ചടങ്ങ് തുടങ്ങുന്നേ എങ്കി എന്തായാലും പുറത്തു അഗ്നിശമന സേനയുടെ 2 വണ്ടിയെങ്കിലും വേണം..എന്ന് ഒരു പുള്ളി പറഞ്ഞപ്പോള്‍, ഒരു തിരിയല്ലേ.. ശമനം ഊതിയായാലും മതിയല്ലോ എന്ന് മറ്റൊരു പുള്ളി ഇതു പറഞ്ഞ പുള്ളിയെ ഊതി. പത്തു മലയാളികള്‍ ഉള്ള നാട്ടില്‍ പന്ത്രണ്ട് സംഘടനകള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. ഇതുപോലെയുള്ള കൊച്ചു കൊച്ചു കളിയാക്കലുകള്‍ ഊതി വീര്‍പ്പിക്കുംഭോഴാണ് കൂട്ടായ്മ ചിന്ന ഭിന്നമാകുന്നത്. ഫിന്‍ലാന്‍ഡിലെ മലയാളികള്‍ അങ്ങനെയുള്ളവരല്ല . സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലും അതില്‍ ഉപരി ഉള്ളില്‍ ചെല്ലുന്ന സ്പിരിറ്റിലും ഒതുങ്ങാവുന്നതല്ലേ ഒള്ളൂ ഏതു പ്രശ്നവും.
ശശി ഇടപെട്ടതിനാല്‍ ഇലെക്ഷന് സീറ്റ്‌ പോയ അപ്പുകുട്ടനും , കിളി പോയി എന്ന സിനിമയും Trivandrum Lodge എന്ന സിനിമയും ഒന്നീനു പുറകെ ഒന്നായി ചില സാങ്കേതിക കാരണങ്ങളാല്‍ കാണേണ്ടി വന്ന ഹാജിയാരുടെയും വിഷമം മാത്രം ബാക്കിയായി.

മേലെ പറഞ്ഞ അറബികടലിനെ തൊട്ടുരുമി കിടക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ഇത്രയും ദൂരെ , അരിശുംമൂട്ടില്‍ കുടുംബവും തൈപറമ്പില്‍ കുടുംബവും തമ്മിലുള്ള മത്സരത്തിന്‍റെ ഭാഗമായി നടന്ന പാട്ടും നൃത്തവും എല്ലാം അരങ്ങോരുങ്ങിയ ആ വേദിയിലെ ജനക്കൂട്ടവും വെഷവിധാനങ്ങളും കണ്ടിട്ടാണോ അതോ പായസത്തിന്‍റെ രുചി കൊണ്ടാണോ എന്നറിയില്ല നേരത്തെ പറഞ്ഞ തലയില്‍ മുടി കുറവുള്ള സായിപ്പ് പിന്നെയും അവിടെ കിടന്നു കറങ്ങുന്നത് കണ്ടവരുണ്ട്.

ശുഭം.

Share this Post