Category Archives: Blog

ഫിമ ഓണം 2019: ഒരു വടംവലി കഥ

admin/ September 19, 2019/ Blog

എഴുതിയത് : വിമി പുത്തെന്‍വീട്ടില്‍ സെപ്റ്റംബർ 14 2019 ശനി. നീണ്ട കാത്തിരിപ്പിനും ആകാംക്ഷക്കും വിരാമം. ഫിമ എവർറോളിങ് വടംവലി ട്രോഫിയിൽ മുത്തമിട്ട് underdog ഗജവീരൻസ്! ഫിമ ഓണാഘോഷ പരിപാടിയാണ് രംഗം. ആഴ്ചകൾക്കു മുൻപേ എക്സിക്യൂട്ടീവ് ബോർഡ് തുടങ്ങി വെച്ച തയ്യാറെടുപ്പുകൾക്കൊന്നും പ്രവചിക്കാനാവാത്തവിധത്തിൽ പൊടി പാറിയ പൂരം. കാത്തിരിപ്പെന്നു വെച്ചാൽ ദിവസങ്ങളും മാസങ്ങളുമല്ല. രണ്ടു വർഷത്തെ കാത്തിരിപ്പായിരുന്നു ഫിൻലണ്ടിലെ മലയാളികൾക്ക് ഈ ഓണാഘോഷത്തിനായി. ഒരു ഒത്തു ചേരലിനും സദ്യക്കുമപ്പുറം വടംവലി അങ്കത്തട്ടിലെ പോരാട്ടങ്ങൾ കാണാൻകൂടിയാണ് ഫിമ ഈ ആഘോഷം കാത്തിരിക്കുന്നത്. ആഘോഷ പരിപാടിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വടംവലി ടീമുകൾ സോഷ്യൽ മീഡിയ കൈയ്യേറി. പുതു കാൽവെപ്പായ ‘നിസ്സാരം’ കുറിക്കുകൊള്ളുന്ന നര്മ്മബോധം കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി. നിലവിലെ ചാമ്പ്യന്മാരായ ‘കേരള ടസ്‌കേഴ്‌സ്’ നിശബ്ദത കൊണ്ടും. പക്ഷെ ഒരിക്കലും മങ്ങാത്ത അർപ്പണബോധത്തോടെ ഏറ്റവും തയ്യാറെടുപ്പുകൾ നടത്തിയത് ഗജവീരൻസ് എന്ന ഏറ്റവും ആവേശമുള്ള ടീം. (കഴിഞ്ഞ വർഷത്തെ ദയനീയ തോൽവി “താത്വികമായി അവലോകനം” ചെയ്തതിൻറ്റെ അനന്തരഫലം). ലോഗോ അച്ചടിച്ച ടീഷർട്ടിലും സ്റ്റിക്കറിലും

Read More

മാധവിക്കുട്ടിയുടെ സുന്ദരികളും ചില വില്ലന്മാരും

admin/ January 11, 2019/ Blog/ 0 comments

നാട്ടുനടപ്പ് പ്രകാരം അനുവദനീയമായതിലും അധികം കാലം മധുവിധു ആഘോഷിച്ചത് കൊണ്ടായിരിക്കും ഞാനും ഭർത്താവ് സജിത്തും ഞങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്തക്ക് വൻവരവേല്പ് ബന്ധുമിത്രാദികൾക്കിടയിൽ ലഭിച്ചത്. വിവാഹം കഴിഞ്ഞ ഉടനെ ഞങ്ങൾ ഫിൻലണ്ടിലേക്ക്‌ വണ്ടി കയറിയതാണ്. പിന്നീട് ഓരോ തവണയും നാട്ടിലേക്ക് പോകുമ്പോൾ “ഒരു കുഞ്ഞിക്കാല്” കാണിച്ചു കൊടുക്കാത്തത് കൊണ്ട് ബന്ധുക്കളും നാട്ടുകാരും മിത്രങ്ങളും ശത്രുക്കളും അപരിചിതരും വഴിയേ പോകുന്നവരുമൊക്കെ ഞങ്ങളോട് പരിഭവിച്ചിരുന്നു.

Christmas message

admin/ January 11, 2019/ Blog/ 0 comments

ഡിസംബർ 25 – തൂമഞ്ഞിൻറെ അകമ്പടിയോടെ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇതാ ക്രിസ്മസ് ആഗതമായി. സന്തോഷത്തിന്റെ ദിനം. ദൈവപുത്രനായ ഈശോ മനുഷ്യനായി പിറന്ന ആനന്ദത്തിന്റെ ദിവസം. ഭവനങ്ങളിൽ എല്ലാവരും ഒത്തുകൂടുന്ന സുദിനം. ആഹ്ളാദവും ആഘോഷവും തിരതല്ലുന്ന അന്തരീക്ഷം.

സംഗമം 2018- ഒരു എളിയ അവലോകനം

admin/ May 27, 2018/ Blog

ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട കാണും എന്നാണ് പൊതുവെയുള്ള ചൊല്ല്. എന്നാൽ ഉത്തരധ്രുവത്തിനടുത്തു കിടക്കുന്ന അതിശൈത്യം നിറഞ്ഞ ഈ നാട്ടിൽ , ലോകത്തിൽ ഏറ്റവും  കൂടുതൽ കാപ്പികുടിക്കുന്ന വിരുതന്മാരുള്ള ഫിൻലൻഡിൽ ഒരു ചായക്കട വരുമെന്ന് നമ്മൾ മലയാളികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

Onam 2017 – Finlandile Onakaazchakal

admin/ September 9, 2017/ Blog

കേരള ടസ്കേഴ്സ്ന്റെ നെഞ്ചിടിപ്പിന് അപ്പോൾ പെരുമ്പറയുടെ ശബ്ദമുണ്ടായിരുന്നു എന്നും, മാനേജരായ പഴയ സെക്രട്ടറി മുങ്ങാൻ ശമിച്ചു എന്നും, ഉത്തേജക മരുന്ന് ചോദിച്ചെത്തിയ ഏതോ മലയാളിയെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറുകാരൻ ചീത്തവിളിച്ചു എന്നുമൊക്കെ ഉള്ള കിംവദന്തികൾ ജനക്കൂട്ടത്തിൽ പങ്കുവെക്കപ്പെട്ടതു പെട്ടെന്നായിരുന്നു.

FIMA welcomes new Indian Ambassador to Finland

admin/ August 9, 2017/ Blog

FIMA welcomes the new Indian Ambassador to Finland Ms. Vani Rao Indian Ambassador to Finland and Estonia Ms.Vani Rao called FIMA Executive Committee for a meeting at the Indian Embassy. We had a productive discussion including ” Passport collection and other practical matters”. We look forward to represent and to raise valuable points on behalf of members.

ഫിമ കലോത്സവം 2016

admin/ April 26, 2016/ Blog

ഈ ഫിമ പരുപാടി അങ്ങ് കേരളത്തില്‍ വെച്ചിരുന്നെ ചിലപ്പോ അവിടെ മഴയോ അല്ലെങ്കി മഞ്ഞു വരെ പെയ്തേനെ ആരോ ഒരു മൂലയ്ക്ക് മാറിനിന്നു പറയുന്ന കേട്ടു.