ഒരു NEW GENERATION FIMA
ഒരു NEW GENERATION FIMA
—————————————–
ഒന്ന് പറയണമല്ലോ.. ഫിന്ലാന്ഡില് മഞ്ഞു പെയ്യണമെങ്കില്‍ ഫിമ പരുപാടി നടത്തണം എന്ന സ്ഥിതി ആണ്. എന്ന് പരുപാടി വെച്ചാലും ഉണ്ട് ഒരു മഞ്ഞു . അതും ഒന്നോന്നെര മഞ്ഞു.
കഷ്ട്ടപ്പെട്ടായാലും, വന്നവരോട് നന്ദി പറഞ്ഞു കൊണ്ട് ആരംഭിക്കുന്നു.
നാട്ടിലായിരുന്നെങ്കില്‍ പാര്‍ട്ടി സമ്മേളനം ആണെന്ന് ചില ബുദ്ധി ജീവികള്‍ വ്യാഘ്യാനിചെനെ. എന്നാല്‍ ഫിമയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം പൊടി പൊടിച്ചതിന്റെ ഒരു പ്രധാന കാരണം Red&Black Dress code തന്നെയായിരുന്നു. ഈ രാജ്യത്തിന്റെ ക്രിസ്തുമസ് ആചാരങ്ങളെ എല്ലാ രീതിയിലും മാനിച്ചുകൊണ്ട് Gloggi, Joulu torttu pipparikakku എന്നിവ തയാറാക്കി ഫിമ എല്ലാവരെയും പരുപാടിയിലേക്ക് സ്വാഗതം ചെയ്തു. ഫിമ അംഗങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ടാക്കി കൊണ്ട് വന്ന കേക്കുകള്‍ കൂടിയായപ്പോള്‍ സംഭവം ഗംഭീരമായി.
പ്രസിഡന്റ്റും സെക്രെട്ടറിയും എല്ലാവരയും സ്വാഗതം ചെയ്തതോടെ പരുപാടികള്‍ ആരംഭിക്കുകയായി. നാട്ടിലെ ക്രിസ്തുമസ് ദിനങ്ങളെ ഓര്‍മപ്പെടുത്തുന്ന സംഘഗാനമായിരുന്നു ആദ്യം. മലയാളത്തിലും, ഫിന്നിഷിലും ഇംഗ്ലീഷിലും ക്രിസ്തുമസ്സിനെ കുറിച്ച് പാടിയും , നൃത്തമാടിയും , പല കലാരൂപങ്ങളിലും തങ്ങളുടെ കഴിവ് തെളിയിച്ചു അന്ന് അരങ്ങേറിയ കുരുന്നുകളുടെ പ്രകടനങ്ങള്‍. ഇവര്‍ക്കെല്ലാം സമ്മാനങ്ങളുമായി എത്തിയ, ശെരിക്കും ഉള്ള ക്രിസ്തുമസ് പപ്പയെ വെല്ലുന്ന ക്രിസ്തുമസ് പപ്പ കൂടിയായപ്പോള്‍ പരുപാടിയില്‍ നമ്മുടെ new generation കുട്ടികള്‍ക്ക് പോലും മുഷിപ്പ് തോന്നിയില്ല എന്നതാണ് സത്യം. വളരെ അര്‍ത്ഥവത്തായ ഒരു ക്രിസ്തുമസ്സ് സന്ദേശവും അന്ന് ഒരു ഫിമ അംഗത്തിനു നല്കാന് കഴിഞ്ഞു.
എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് ദൃശ്യം 2 എന്ന ഹാസ്യ നാടകം അരങ്ങേറിയപ്പോള്‍ , അതിനു മേമ്പോടിയായി ഉടനെതന്നെ നടന്ന Old vs New generation സിനിമ തര്‍ക്കം ഫിമയിലെ പല അംഗങ്ങള്‍ക്കും സിനിമയെന്ന കലയെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഒരു വേദിയായി. വാദ പ്രതിവാദങ്ങള്‍ കേള്‍ക്കാന്‍ ഒത്തു ചേര്‍ന്നവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും ഇരു ചേരിക്കാരും മറന്നില്ല.
നിറഞ്ഞ മനസ്സും , ചിരിച്ചും കളിച്ചും ഒഴിഞ്ഞ വയറുമായി നിന്ന എല്ലാവരെയും കാത്തിരുന്നത് , നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ , നല്ല നാടന്‍ കടികളാണ്.
ഉഴുന്ന് വട, പരിപ്പുവട, ഉണ്ണിയപ്പം, പഴംപൊരി , chicken puffs , fish cutlet, veg cutlet , ബജ്ജി, പകോട , നല്ല നാടന്‍ ചായ എന്നത് കൂടാതെ . തനി നാടന്‍ അല്ലാത്ത Thiramisu, cheese കേക്ക്, പിന്നെ സ്വാദ് കാരണം ഒത്തിരി തിന്നെങ്കിലും ഇപ്പോഴും പേരറിയാത്ത ഒരു കൊഞ്ച് കൊണ്ടൊരു ഐറ്റം.
കുട്ടികളെയും കൂട്ടി അന്‍പതു പേരോളം ഒത്തുകൂടിയ ചടങ്ങില്‍ , ആരാണ് തരാം എന്ന് സ്ഥിതീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. Originalനെ വെല്ലുന്ന ക്രിസ്തുമസ് അപ്പുപ്പനൊ, നല്ല നല്ല പരുപാടികള്‍ അവതരിപിച്ച കുരുന്നുകളോ , new generation സിനിമയോ അതോ വീണ്ടും പോലീസിനെ പറ്റിച്ച ജോര്‍ജ് കുട്ടിയോ.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും T G Ravi ആയിരുന്നു ഈ പരുപാടിയിലെ താരം. അത് ഞാന്‍ വിട്ടു തരില്ല
Note: മുകളില്‍ പറഞ്ഞ തമാശ മനസ്സിലായില്ലെങ്കില്‍ ക്ഷമിക്കുക. അടുത്ത തവണ പരുപാടിയില്‍ പങ്കെടുത്താല്‍ പറഞ്ഞു തരാം.
ശുഭം
Pingback: Pune Escorts Services Call Girls
Pingback: Bangalore Cheap Escorts Sevices