മാധവിക്കുട്ടിയുടെ സുന്ദരികളും ചില വില്ലന്മാരും
നാട്ടുനടപ്പ് പ്രകാരം അനുവദനീയമായതിലും അധികം കാലം മധുവിധു ആഘോഷിച്ചത് കൊണ്ടായിരിക്കും ഞാനും ഭർത്താവ് സജിത്തും ഞങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്തക്ക് വൻവരവേല്പ് ബന്ധുമിത്രാദികൾക്കിടയിൽ ലഭിച്ചത്. വിവാഹം കഴിഞ്ഞ ഉടനെ ഞങ്ങൾ ഫിൻലണ്ടിലേക്ക് വണ്ടി കയറിയതാണ്. പിന്നീട് ഓരോ തവണയും നാട്ടിലേക്ക് പോകുമ്പോൾ “ഒരു കുഞ്ഞിക്കാല്” കാണിച്ചു കൊടുക്കാത്തത് കൊണ്ട് ബന്ധുക്കളും നാട്ടുകാരും മിത്രങ്ങളും ശത്രുക്കളും അപരിചിതരും വഴിയേ പോകുന്നവരുമൊക്കെ ഞങ്ങളോട് പരിഭവിച്ചിരുന്നു.