ഫിമ ഓണം 2019: ഒരു വടംവലി കഥ
എഴുതിയത് : വിമി പുത്തെന്‍വീട്ടില്‍ സെപ്റ്റംബർ 14 2019 ശനി. നീണ്ട കാത്തിരിപ്പിനും ആകാംക്ഷക്കും വിരാമം. ഫിമ എവർറോളിങ് വടംവലി ട്രോഫിയിൽ മുത്തമിട്ട് underdog ഗജവീരൻസ്! ഫിമ ഓണാഘോഷ പരിപാടിയാണ് രംഗം. ആഴ്ചകൾക്കു മുൻപേ എക്സിക്യൂട്ടീവ് ബോർഡ് തുടങ്ങി വെച്ച തയ്യാറെടുപ്പുകൾക്കൊന്നും പ്രവചിക്കാനാവാത്തവിധത്തിൽ പൊടി പാറിയ പൂരം. കാത്തിരിപ്പെന്നു വെച്ചാൽ ദിവസങ്ങളും മാസങ്ങളുമല്ല. രണ്ടു വർഷത്തെ കാത്തിരിപ്പായിരുന്നു ഫിൻലണ്ടിലെ മലയാളികൾക്ക് ഈ ഓണാഘോഷത്തിനായി. ഒരു ഒത്തു ചേരലിനും സദ്യക്കുമപ്പുറം വടംവലി അങ്കത്തട്ടിലെ പോരാട്ടങ്ങൾ കാണാൻകൂടിയാണ് ഫിമ ഈ ആഘോഷം കാത്തിരിക്കുന്നത്. ആഘോഷ പരിപാടിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വടംവലി ടീമുകൾ സോഷ്യൽ മീഡിയ കൈയ്യേറി. പുതു കാൽവെപ്പായ ‘നിസ്സാരം’ കുറിക്കുകൊള്ളുന്ന നര്‍മ്മബോധം കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി. നിലവിലെ ചാമ്പ്യന്മാരായ ‘കേരള ടസ്കേഴ്സ്’ നിശബ്ദത കൊണ്ടും. പക്ഷെ ഒരിക്കലും മങ്ങാത്ത അർപ്പണബോധത്തോടെ ഏറ്റവും തയ്യാറെടുപ്പുകൾ നടത്തിയത് ഗജവീരൻസ് എന്ന ഏറ്റവും ആവേശമുള്ള ടീം. (കഴിഞ്ഞ വർഷത്തെ ദയനീയ തോൽവി “താത്വികമായി അവലോകനം” ചെയ്തതിൻറ്റെ അനന്തരഫലം). ലോഗോ അച്ചടിച്ച ടീഷർട്ടിലും സ്റ്റിക്കറിലും